Monday, May 12, 2025

കെ-ടെറ്റ് വെരിഫിക്കേഷൻ

                  കെ-ടെറ്റ് വെരിഫിക്കേഷൻ

വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ- ടെറ്റ് നവംബർ  2024 പരീക്ഷ എഴുതി വിജയിച്ചവരുടേയും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ്  പരീക്ഷ എഴുതി വിജയിച്ചവരുടേയും അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന തീയതികളിൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തുന്നതാണ്.    

                    കാറ്റഗറി I & കാറ്റഗറി II :   21/05/2025 , ബുധനാഴ്ച്ച  

                    കാറ്റഗറി III & കാറ്റഗറി IV : 22/05/2025, വ്യാഴാഴ്ച്ച   

പരീക്ഷാർത്ഥികൾ അവരുടെ കെ-ടെറ്റ്  ഹാൾടിക്കറ്റ്  , കെ - ടെറ്റ് റിസൾട്ട് ഷീറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ (SSLC, +2, ഡിഗ്രി, B.Ed/ DELED/ TTC) അവയുടെ മാർക്ക് ലിസ്റ്റ്    എന്നിവയുടെ  ഒറിജിനലും ഒരു സെറ്റ് ഫോട്ടോ കോപ്പിയും പരിശോധനയ്ക്ക്   ഹാജരാക്കേണ്ടതാണ്.

B.Ed/ DELED/ TTC പഠിച്ച്  കൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ അവർ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരി സാക്ഷ്യപത്രവും കൂടി    പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

ഡിഗ്രി, B.Ed/ DELED/ TTC പഠിക്കുന്നവർ അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.