വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ (VMCGHSS Wandoor, GGVHSS Wandoor, GHSS Vaniyambalam, GHS Anchachavadi) നിന്നും കെ- ടെറ്റ് ഡിസംബർ 2025 വിജ്ഞാപന പ്രകാരമുള്ള പരീക്ഷ എഴുതി വിജയിച്ചവരുടേയും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടേയും അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന തീയതികളിൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്.
കാറ്റഗറി I : 06/07/2026 , തിങ്കളാഴ്ച്ച
കാറ്റഗറി II : 07/07/2026 , ചൊവ്വാഴ്ച്ച
കാറ്റഗറി III : 08/07/2026, ബുധനാഴ്ച്ച
കാറ്റഗറി IV : 09/07/2026, വ്യാഴാഴ്ച്ച
പരീക്ഷാർത്ഥികൾ അവരുടെ കെ-ടെറ്റ് ഒറിജിനൽ ഹാൾടിക്കറ്റ് , കെ - ടെറ്റ് റിസൾട്ട് ഷീറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ (SSLC, +2, ഡിഗ്രി, B.Ed/ D.El.Ed/ TTC) അവയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും ഒരു സെറ്റ് ഫോട്ടോ കോപ്പിയും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
B.Ed/ D.El.Ed/ TTC പഠിച്ച് കൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ അവർ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരി സാക്ഷ്യപത്രവും കൂടി പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
കെ-ടെറ്റ് വെരിഫിക്കേഷന് വരുന്ന പരീക്ഷാർത്ഥികൾ മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന KTET VERIFICATION FORM പ്രിൻറ് എടുത്ത് പൂരിപ്പിച്ച് കൊണ്ട് വരേണ്ടതാണ്. ഒന്നിലധികം കാറ്റഗറികളിൽ വെരിഫിക്കേഷന് ഹാജരാകുന്നവർ ഓരോ കാറ്റഗറിയ്ക്കും വേറെ വേറെ ഫോം പൂരിപ്പിച്ച് കൊണ്ട് വരേണ്ടതാണ്.
