Monday, December 15, 2025

കെ-ടെറ്റ് വെരിഫിക്കേഷൻ

 

                  കെ-ടെറ്റ് വെരിഫിക്കേഷൻ


വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെടെറ്റ് ജൂൺ 2025 പരീക്ഷ എഴുതി വിജയിച്ചവരുടേയും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ്  പരീക്ഷ എഴുതി വിജയിച്ചവരുടേയും അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന തീയതികളിൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്.    

                    കാറ്റഗറി I & കാറ്റഗറി II :   19/12/2025 , വെള്ളിയാഴ്ച്ച  

                 കാറ്റഗറി III & കാറ്റഗറി IV : 20/12/2025, ശനിയാഴ്ച്ച   

പരീക്ഷാർത്ഥികൾ അവരുടെ കെ-ടെറ്റ്  ഒറിജിനൽ ഹാൾടിക്കറ്റ്  , കെ ടെറ്റ് റിസൾട്ട് ഷീറ്റ്യോഗ്യതാ സർട്ടിഫിക്കറ്റുകൾ (SSLC, +2, ഡിഗ്രി, B.Ed/ D.El.Ed/ TTC) അവയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും ഒരു സെറ്റ് ഫോട്ടോ കോപ്പിയും പരിശോധനയ്ക്ക്   ഹാജരാക്കേണ്ടതാണ്.

B.Ed/ D.El.Ed/ TTC പഠിച്ച്  കൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ അവർ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരി സാക്ഷ്യപത്രവും കൂടി    പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

ഡിഗ്രിB.Ed/ D.El.Ed/ TTC പഠിക്കുന്നവർ അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.  


👉 KTET VERFICATION FORM 

കെ-ടെറ്റ് വെരിഫിക്കേഷന് വരുന്ന പരീക്ഷാർത്ഥികൾ  മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന  KTET VERIFICATION FORM  പ്രിൻറ്‌ എടുത്ത് പൂരിപ്പിച്ച് കൊണ്ട് വരേണ്ടതാണ്. ഒന്നിലധികം കാറ്റഗറികളിൽ വെരിഫിക്കേഷന് ഹാജരാകുന്നവർ ഓരോ കാറ്റഗറിയ്ക്കും വേറെ വേറെ ഫോം  പൂരിപ്പിച്ച് കൊണ്ട് വരേണ്ടതാണ്.


കെ-ടെറ്റ് വെരിഫിക്കേഷന് വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ 


പരീക്ഷാർത്ഥികൾ അവരുടെ 👇:

1.ഒറിജിനൽ കെ-ടെറ്റ്  ഹാൾടിക്കറ്റ്  
2.കെ - ടെറ്റ് റിസൾട്ട് പേജ് പ്രിന്റ് ഔട്ട് 
3.ഒറിജിനൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ :-
(i)SSLC
(ii) +2
(iii)ഡിഗ്രി & മാർക്ക് ലിസ്റ്റ്
(iii)TTC/ D.El.Ed/ B.Ed & മാർക്ക് ലിസ്റ്റ്

എന്നിവയും ഇതിന്റെ എല്ലാം ഓരോ കോപ്പികളും മുകളിൽ കൊടുത്ത ക്രമത്തിൽ വച്ച് KTET VERIFICATION FORM  കൂടെ പൂരിപ്പിച്ച് വേണം വെരിഫിക്കേഷൻ ഹാളിൽ പ്രവേശിയ്ക്കാൻ. ഒന്നിലധികം കാറ്റഗറികളിൽ വെരിഫിക്കേഷന് ഓരോ കാറ്റഗറിയ്ക്കും വേറെ വേറെ കോപ്പികൾ വയ്ക്കണം.

👉 B.Ed/  D.El.Ed  / TTC പഠിച്ച്  കൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ അവർ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരി സാക്ഷ്യപത്രം  കൂടി    പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

👉 ഡിഗ്രി, B.Ed എന്നിവയുടെ Provisional സർട്ടിഫിക്കറ്റിന്റെ validity 6 മാസം ആണ്. ഈ കാലാവധി കഴിഞ്ഞവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് .

👉 ഡിഗ്രി, B.Ed/ D.El.Ed  / TTC പഠിക്കുന്നവർ അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.

👉 കെ-ടെറ്റ് പരീക്ഷയ്ക്ക്  മാർക്കിളവോടുകൂടി പാസായ   , SSLC CERTIFICATEൽ CASTE  രേഖപ്പെടുത്തിയിട്ടില്ലാത്തവർ  CASTE / NCL CERTIFICATE കൂടി ഹാജരാക്കേണ്ടതാണ്    

👉 കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളിൽ ഡിഗ്രി, B.Ed പഠിച്ചവർ Equivalency certificate ഹാജരാക്കേണ്ടതാണ്. കൂടാതെ Genuineness സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കൂടി (നിങ്ങളുടെ യൂണിവേഴ്സിറ്റിയുടെ ഫീസ് അടച്ചതിന് ശേഷം)  സമർപ്പിക്കേണ്ടതാണ്.

👉 ഇൻവിജിലേറ്ററുടെ ഒപ്പോടു കൂടിയ കെ-ടെറ്റ് ഒറിജിനൽ ഹാൾ ടിക്കറ്റ് ഇല്ലാത്തവർ/നഷ്ട്ടപ്പെട്ടവർ  ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റിന് അപേക്ഷിച്ച് , ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്.