കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് , ഡിസംബർ 2025 വിജ്ഞാപനം വരെയുള്ള പരീക്ഷ എഴുതി വിജയിച്ച്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ അസ്സൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം 18-09-2026 വെള്ളിയാഴ്ച മുതൽ 30-09-2026 ബുധനാഴ്ച്ച വരെ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്. പരീക്ഷാർത്ഥികൾ ഒറിജിനൽ ഹാൾ ടിക്കറ്റ് സഹിതം നേരിട്ടെത്തി, താഴെ കൊടുത്ത പ്രകാരമുള്ള സമയക്രമം പാലിച്ച് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
| ക്രമ നം. |
കാറ്റഗറി |
കെ-ടെറ്റ് ഡിസംബർ 2025 രജിസ്റ്റർ നമ്പർ |
വിതരണം നടത്തുന്ന തീയതി, ദിവസം |
| 1 | കാറ്റഗറി 1 | 513008 മുതൽ 513524 വരെ | 18-09-2026, വെള്ളി |
| 2 | കാറ്റഗറി 1 | 513529 മുതൽ 514161 വരെ | 19-09-2026, ശനി |
| 3 | കാറ്റഗറി 2 | 620406 മുതൽ 620915 വരെ | 22-09-2026, ചൊവ്വ |
| 4 | കാറ്റഗറി 2 | 620916 മുതൽ 621282 വരെ | 23-09-2026, ബുധൻ |
| 5 | കാറ്റഗറി 2 | 621283 മുതൽ 621723 വരെ | 24-09-2026, വ്യാഴം |
| 6 | കാറ്റഗറി 2 | 621724 മുതൽ 622278 വരെ | 25-09-2026, വെള്ളി |
| 7 | കാറ്റഗറി 3 | 720785 മുതൽ 721262 വരെ | 26-09-2026, ശനി |
| 8 | കാറ്റഗറി 3 | 721263 മുതൽ 721745 വരെ | 28-09-2026, തിങ്കൾ |
| 9 | കാറ്റഗറി 3 | 721747 മുതൽ 722457 വരെ | 29-09-2026, ചൊവ്വ |
| 10 | കാറ്റഗറി 4 | 807640 മുതൽ 808336 വരെ | 30-09-2026, ബുധൻ |
ഡിസംബർ 2025നു മുൻപുള്ള വിജ്ഞാപനപ്രകാരം പരീക്ഷയെഴുതിയവരുടെ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ വരുന്നവർ മുകളിൽ കൊടുത്തിട്ടുള്ള പ്രകാരം അതത് കാറ്റഗറികൾക്കുള്ള തീയതി നോക്കി വരേണ്ടതാണ്.
പരീക്ഷാഭവനിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമായ രജിസ്റ്റർ നമ്പറുകൾ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്
മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന ഓരോ പേജും പരിശോധിച്ച് , ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുള്ള പരീക്ഷാർത്ഥികൾ മാത്രം അവരുടെ ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ് .
