Saturday, July 19, 2025

കെ-ടെറ്റ് -സർട്ടിഫിക്കറ്റ് വിതരണം

 

വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് നവംബർ 2024 നോട്ടിഫിക്കേഷൻ വരെയുള്ള പരീക്ഷ എഴുതി വിജയിച്ച്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ അസ്സൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം  23-07-2025 ബുധനാഴ്ച വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്. പരീക്ഷാർത്ഥികൾ ഒറിജിനൽ ഹാൾ ടിക്കറ്റ് സഹിതം നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

സർട്ടിഫിക്കറ്റ് ലഭ്യമായ രജിസ്റ്റർ നമ്പറുകൾ താഴെ കൊടുത്ത   ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്

👉  CLICK HERE

മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന ഓരോ പേജും പരിശോധിച്ച് , ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുള്ള പരീക്ഷാർത്ഥികൾ മാത്രം അവരുടെ ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ് .