Tuesday, October 6, 2026

സ്പെഷ്യൽ ടീച്ചേഴ്സ് കെ-ടെറ്റ് വെരിഫിക്കേഷൻ

 


 വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഫെബ്രുവരി 2026 സ്പെഷ്യൽ കെ ടെറ്റ്  പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സൽ രേഖകളുടെ വെരിഫിക്കേഷൻ വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ വച്ച് നടക്കുന്നു                 

                      

 09-10-2026 കാറ്റഗറി 1

12-10-2026 കാറ്റഗറി 2

13-10-2026 കാറ്റഗറി 3

14-10-2026 കാറ്റഗറി 4



എന്നീ ഓർഡറിൽ നടക്കുന്നു...

Wednesday, September 16, 2026

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

 

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

       വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് , ഡിസംബർ 2025 വിജ്ഞാപനം  വരെയുള്ള പരീക്ഷ എഴുതി വിജയിച്ച്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ അസ്സൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം  18-09-2026  വെള്ളിയാഴ്ച  മുതൽ 30-09-2026  ബുധനാഴ്ച്ച വരെ  വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്. പരീക്ഷാർത്ഥികൾ    ഒറിജിനൽ ഹാൾ ടിക്കറ്റ് സഹിതം നേരിട്ടെത്തി, താഴെ കൊടുത്ത പ്രകാരമുള്ള  സമയക്രമം പാലിച്ച് സർട്ടിഫിക്കറ്റ്  കൈപ്പറ്റേണ്ടതാണ്.

ക്രമ നം. 

കാറ്റഗറി 

കെ-ടെറ്റ്  ഡിസംബർ 2025

 രജിസ്റ്റർ നമ്പർ 
വിതരണം നടത്തുന്ന തീയതി, ദിവസം   
1 കാറ്റഗറി 1 513008 മുതൽ 513524 വരെ 18-09-2026, വെള്ളി 
2 കാറ്റഗറി 1 513529 മുതൽ 514161 വരെ 19-09-2026, ശനി
3 കാറ്റഗറി 2 620406 മുതൽ 620915 വരെ 22-09-2026, ചൊവ്വ 
4 കാറ്റഗറി 2 620916 മുതൽ 621282 വരെ 23-09-2026, ബുധൻ 
5 കാറ്റഗറി 2 621283 മുതൽ 621723 വരെ 24-09-2026, വ്യാഴം 
6 കാറ്റഗറി 2 621724 മുതൽ 622278 വരെ 25-09-2026, വെള്ളി 
7 കാറ്റഗറി 3 720785 മുതൽ 721262 വരെ 26-09-2026, ശനി
8 കാറ്റഗറി 3 721263 മുതൽ 721745 വരെ 28-09-2026, തിങ്കൾ 
9 കാറ്റഗറി 3 721747 മുതൽ 722457 വരെ 29-09-2026, ചൊവ്വ 
10 കാറ്റഗറി 4 807640 മുതൽ 808336 വരെ  30-09-2026, ബുധൻ 
    

   ഡിസംബർ 2025നു മുൻപുള്ള വിജ്ഞാപനപ്രകാരം പരീക്ഷയെഴുതിയവരുടെ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാൻ വരുന്നവർ മുകളിൽ കൊടുത്തിട്ടുള്ള പ്രകാരം അതത് കാറ്റഗറികൾക്കുള്ള തീയതി നോക്കി വരേണ്ടതാണ്.       



 പരീക്ഷാഭവനിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമായ രജിസ്റ്റർ നമ്പറുകൾ താഴെ കൊടുത്ത   ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്

👉  CLICK HERE

മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന ഓരോ പേജും പരിശോധിച്ച് , ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുള്ള പരീക്ഷാർത്ഥികൾ മാത്രം അവരുടെ ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ് .

Tuesday, June 30, 2026

കെ-ടെറ്റ് വെരിഫിക്കേഷൻ

      കെ-ടെറ്റ് വെരിഫിക്കേഷൻ


വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ (VMCGHSS Wandoor, GGVHSS Wandoor, GHSS Vaniyambalam, GHS Anchachavadi) നിന്നും കെ- ടെറ്റ് ഡിസംബർ 2025 വിജ്ഞാപന പ്രകാരമുള്ള പരീക്ഷ എഴുതി വിജയിച്ചവരുടേയും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ്  പരീക്ഷ എഴുതി വിജയിച്ചവരുടേയും അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന താഴെ പറയുന്ന തീയതികളിൽ വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്.    

                  

                   കാറ്റഗറി I  :   06/07/2026 , തിങ്കളാഴ്ച്ച  

                    കാറ്റഗറി II :   07/07/2026 , ചൊവ്വാഴ്ച്ച  

                    കാറ്റഗറി III  : 08/07/2026, ബുധനാഴ്ച്ച   

                  കാറ്റഗറി IV : 09/07/2026, വ്യാഴാഴ്ച്ച   


പരീക്ഷാർത്ഥികൾ അവരുടെ കെ-ടെറ്റ്  ഒറിജിനൽ ഹാൾടിക്കറ്റ്  , കെ - ടെറ്റ് റിസൾട്ട് ഷീറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ (SSLC, +2, ഡിഗ്രി, B.Ed/ D.El.Ed/ TTC) അവയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ ഒറിജിനലും ഒരു സെറ്റ് സെൽഫ് അറ്റസ്റ്റ് ചെയ്ത  ഫോട്ടോ കോപ്പിയും പരിശോധനയ്ക്ക്   ഹാജരാക്കേണ്ടതാണ്.

B.Ed/ D.El.Ed/ TTC പഠിച്ച്  കൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ അവർ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരി സാക്ഷ്യപത്രവും കൂടി    പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

ഡിഗ്രി, B.Ed/ D.El.Ed/ TTC പഠിക്കുന്നവർ അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.  


👉CLICK HERE TO DOWNLOAD  KTET VERFICATION FORM

കെ-ടെറ്റ് വെരിഫിക്കേഷന് വരുന്ന പരീക്ഷാർത്ഥികൾ  മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന  KTET VERIFICATION FORM  ഡൌൺലോഡ് ചെയ്ത്  പ്രിൻറ്‌ എടുത്ത് പൂരിപ്പിച്ച് കൊണ്ട് വരേണ്ടതാണ്. ഒന്നിലധികം കാറ്റഗറികളിൽ വെരിഫിക്കേഷന് ഹാജരാകുന്നവർ ഓരോ കാറ്റഗറിയ്ക്കും വേറെ വേറെ ഫോം  പൂരിപ്പിച്ച് കൊണ്ട് വരേണ്ടതാണ്.


കെ-ടെറ്റ് വെരിഫിക്കേഷന് വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ 


പരീക്ഷാർത്ഥികൾ അവരുടെ 👇:

1.ഒറിജിനൽ കെ-ടെറ്റ്  ഹാൾടിക്കറ്റ്  
2.കെ - ടെറ്റ് റിസൾട്ട് പേജ് പ്രിന്റ് ഔട്ട് 
3.ഒറിജിനൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ :-
(i)SSLC
(ii) +2
(iii)ഡിഗ്രി & മാർക്ക് ലിസ്റ്റ്
(iii)TTC/ D.El.Ed/ B.Ed & മാർക്ക് ലിസ്റ്റ്

എന്നിവയും ഇതിന്റെ എല്ലാം ഓരോ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പികളും മുകളിൽ കൊടുത്ത ക്രമത്തിൽ വച്ച് 👉  KTET VERIFICATION FORM  കൂടെ പൂരിപ്പിച്ച് വേണം വെരിഫിക്കേഷൻ ഹാളിൽ പ്രവേശിയ്ക്കാൻ. ഒന്നിലധികം കാറ്റഗറികളിൽ വെരിഫിക്കേഷന് വരുന്നവർ  ഓരോ കാറ്റഗറിയ്ക്കും വേറെ വേറെ കോപ്പികൾ വയ്ക്കണം.

👉 B.Ed/  D.El.Ed  / TTC പഠിച്ച്  കൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ അവർ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരി സാക്ഷ്യപത്രം  കൂടി    പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

👉 ഡിഗ്രി, B.Ed എന്നിവയുടെ Provisional സർട്ടിഫിക്കറ്റിന്റെ validity 6 മാസം ആണ്. ഈ കാലാവധി കഴിഞ്ഞവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് .

👉 ഡിഗ്രി, B.Ed/ D.El.Ed  / TTC പഠിക്കുന്നവർ അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.

👉 കെ-ടെറ്റ് പരീക്ഷയ്ക്ക്  മാർക്കിളവോടുകൂടി പാസായ, SSLC CERTIFICATEൽ കാറ്റഗറി (SC/ST/OBC/OEC) രേഖപ്പെടുത്തിയിട്ടില്ലാത്തവർ  CASTE / NCL CERTIFICATE കൂടി ഹാജരാക്കേണ്ടതാണ്    

👉 കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളിൽ ഡിഗ്രി, B.Ed പഠിച്ചവർ Equivalency certificate ഹാജരാക്കേണ്ടതാണ്. കൂടാതെ Genuineness സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കൂടി (നിങ്ങളുടെ യൂണിവേഴ്സിറ്റിയുടെ ഫീസ് അടച്ചതിന് ശേഷം)  സമർപ്പിക്കേണ്ടതാണ്.

👉 ഇൻവിജിലേറ്ററുടെ ഒപ്പോടു കൂടിയ  ഒറിജിനൽ കെ-ടെറ്റ് ഹാൾ ടിക്കറ്റ് ഇല്ലാത്തവർ/നഷ്ട്ടപ്പെട്ടവർ  ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റിന് അപേക്ഷിച്ച് , ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്.



Thursday, March 5, 2026

കെ-ടെറ്റ് -സർട്ടിഫിക്കറ്റ് വിതരണം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് ജൂൺ  2025 നോട്ടിഫിക്കേഷൻ വരെയുള്ള പരീക്ഷ എഴുതി വിജയിച്ച്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ അസ്സൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം 

10-03-2026, ചൊവ്വാഴ്ച വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്. പരീക്ഷാർത്ഥികൾ ഒറിജിനൽ ഹാൾ ടിക്കറ്റ് സഹിതം നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

സർട്ടിഫിക്കറ്റ് ലഭ്യമായ രജിസ്റ്റർ നമ്പറുകൾ താഴെ കൊടുത്ത   ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്

👉  CLICK HERE

മുകളിലെ ലിങ്കിൽ കൊടുത്തിരിയ്ക്കുന്ന ഓരോ പേജും പരിശോധിച്ച് , ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുള്ള പരീക്ഷാർത്ഥികൾ മാത്രം അവരുടെ ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ് .